തിരുവനന്തപുരം: സംസ്ഥാനത്തെ കോളേ ജുകളിലെ ബിരുദ പ്രവേശനത്തിന് ഇനി മു തൽ പ്ലസ് ടു നിർബന്ധമല്ല. പത്താം ക്ലാസി ന് ശേഷം ഐടിഐ, പോളിടെക്നിക് ഡി പ്ലോമ പൂർത്തിയാക്കിയവർക്കും സർവക ലാശാലകളിലും അഫിലിയേറ്റഡ് കോളേജു കളിലും ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശ നം നേടാമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാ ഭ്യാസ വകുപ്പ് ഉത്തരവിറക്കി.
യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രെ യിംവർക്ക് മാനദണ്ഡമാക്കി ഉന്നത വിദ്യാ ഭ്യാസ കൗൺസിലിൻ്റെ ശിപാർശ പ്രകാരമാ ണ് ഈ തീരുമാനം. പത്താം ക്ലാസിന് ശേ ഷം ഐടിഐ പൂർത്തിയാക്കിയവർക്ക് നാ ല് വർഷ ബിരുദ കോഴ്‌സുകളുടെ ഒന്നാം വ ർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. പത്താം ക്ലാസിന് ശേഷമുള്ള മൂന്ന് വർഷ ത്തെ പോളിടെക്‌നിക് ഡിപ്ലോമയോ, പന്ത്ര ണ്ടാം ക്ലാസിന് ശേഷമുള്ള രണ്ട് വർഷത്തെ ഡിപ്ലോമയോ നേടിയവർക്ക് ലാറ്ററൽ എൻ ട്രി വഴി ബിരുദ കോഴ്‌സുകളുടെ രണ്ടാം വർ ഷത്തിലേക്കും (മൂന്നാം സെമസ്റ്റർ) പ്രവേശ നം നേടാം.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വി ദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറ യ്ക്കാനും കൂടുതൽ പേർക്ക് തുടർപഠന ത്തിന് അവസരമൊരുക്കാനും ലക്ഷ്യമിടു ന്ന ഈ മാറ്റം 2027-28 അധ്യയന വർഷം മു തൽ പ്രാബല്യത്തിൽ വരും. പുതിയ നിർദേ ശങ്ങൾ നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാ സ ഡയറക്ടർ എല്ലാ സർവകലാശാലകൾ ക്കും പോളിടെക്‌നിക്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
0 Comments