- ഓമശ്ശേരി-
കേന്ദ്ര സർക്കാറിൻ്റെ സഹകരണ മന്ത്രാലയവും, നേഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (NCDC)
നുമായി സഹകരിച്ച് പീരുമേട് ഡെവലപ്മൻ്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച കൊടുവള്ളി ബ്ലോക്ക് പരിധിയിൽ പ്രവർത്തിക്കുന്ന താമരശ്ശേരി ഫാർമർ പ്രൊഡ്യൂസർ ആൻ്റ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (എഫ്.പി.ഒ) രണ്ടാമത്തെ നാളികേര സംഭരണ കേന്ദ്രം ഓമശ്ശേരി പഞ്ചായത്തിലെ അയ്യാട്ടു തുരുത്തിയിൽ ആഗ: 17, കർഷക ദിനത്തിൽ ഓമശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ -ജിൻസി സിബിൽ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡണ്ട് .ഒ.പി.ഉണ്ണി അദ്ധ്യക്ഷം വഹിച്ചു.പി.ഡി.എസ് - ജില്ലാ കോഡിനേറ്റർ ഹബീബ് റഹ്മാൻ പദ്ധതിയുടെ വിശദികരണം നടത്തി.മലയോര മേഘലയിലെ നാളികേര കർഷകർക്ക് വിപണിയിലെ വിലയിൽ നിന്നും അതാത് ദിവസത്തെ മാർക്കറ്റിനനുസരിച്ച് വില വർദ്ധിപ്പിച്ച് നൽക, കൂടാതെ കൊടുവള്ളി ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും സംഭരണ കേന്ദ്രം ആരംഭിക്കുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം.
കർഷക പ്രവർത്തകൻ -കെ.വി.ഷാജി, മലയോരം ഫാർമേഴ്സ് ക്ലബ്ബ് സിക്രട്ടറി- വി.എൻ.വാസു, ജയപ്രകാശൻ, ഡയറക്ടർ ലാലി ജോസ് എന്നിവർ സംസാരിച്ചു. ഡയറക്ടർ - സനിൽ പി. കെ സ്വാഗതവും, സിക്രട്ടറി .കെ.ദാസൻ നന്ദിയും പറഞ്ഞു.
0 Comments