ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിനോടനുബന്ധിച്ച് കാർഷിക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ മികച്ച കർഷകർക്കുള്ള ഉപഹാര സമർപ്പണം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാഹിന റഹ്മത്ത് ഈ വർഷത്തെ മികച്ച കർഷകരെ പരിചയപ്പെടുത്തി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ദാസൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജുനൈദ്, മെമ്പർമാരായ ടി. ടി. മനോജ് കുമാർ, സൈനുദ്ധീൻ ബാപ്പു, ജാബിർ മാസ്റ്റർ, അബ്ദുൽ ഖാദർ ജീലാനി, ജിൻസി സിബി, ദിവ്യ ബാബു, ഖലീൽ മാസ്റ്റർ, ഷഹാന ഷെറിൻ, അബ്ദുൽ സലാം മൂശാരിക്കണ്ടി, സുബീന എൻ., ശിഖ അനുപ്, ബുഷ്റ, ഷഫ്ന, ഉഷാദേവി ടീച്ചർ, അമൃതുൽ സ്വരൂപ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കെ. അബ്ദുള്ളക്കുട്ടി, ഒ. എം. ശ്രീനിവാസൻ, ടി. ശ്രീനിവാസൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. ജെ. ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മികച്ച മുതിർന്ന കർഷകനായി രാഘവൻ നായർ വെട്ടത്ത്, മികച്ച ജൈവ കർഷകനായി സ്റ്റാനി കണ്ണേഴത്ത്, മികച്ച എസ്.സി./എസ്.ടി. കർഷകനായി നല്ലമ്പിര കണ്ണൻ കോട്ടുമ്മൽ, മികച്ച യുവകർഷകനായി വിപിൽ എം.പി. മണക്കാട്ടേൽ, മികച്ച വനിതാ കർഷകയായി നവോമി ബാബു പാറക്കാട്ടിൽ, മികച്ച വിദ്യാർത്ഥി കർഷകനായി നജീബ് സി.കെ., മികച്ച സമ്മിശ്ര കർഷകനായി ദാമോദരൻ ചക്കിക്കാവ്, മികച്ച ക്ഷീരകർഷകനായി കൃഷ്ണൻ കെ.സി. കാട്ടുമുണ്ടയിൽ, മികച്ച കാർഷിക തൊഴിലാളിയായി കൃഷ്ണൻ കിഴക്കേപറമ്പിൽ എന്നിവരെ തെരഞ്ഞെടുത്ത് പൊന്നാട അണിയിച്ചും മെമന്റോയും തൂമ്പയും തെങ്ങിൻ തൈയും നൽകി ആദരിച്ചു.
കൃഷി ഓഫീസർ വിഷ്ണു സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.
0 Comments