താമരശ്ശേരി: ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ ഫ്രഷ്ക്കട്ട് ഫാക്ടറി തുറന്ന് പ്രവർത്തിക്കില്ല.
എം എൽ എ മാരായ പി കെ ഫിറോസ്, വി കെ കാസിം, എം എ റസാഖ് മാസ്റ്റർ, മുൻ എംഎൽഎ ഡോ.എം കെ മുനീർ, താമരശേരി Dysp ബോസ്, സമരസമിതി നേതാക്കൾ എന്നിവർ ഫ്രഷ് കട്ട് ഫാക്ടറി മാനേജ്മെൻറുമായി നടത്തിയ ചർച്ചയിലാണ് ധാരണ.
ഫാക്ടറിക്ക് അകത്തേക്കും, പുറത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. കമ്പനി ഇവിടെ നിന്നും മറ്റെവിടെക്കെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന നിർദ്ദേശം എം എൽ എ മാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
സമര സമിതിയുടെ ഫ്രഷ് കട്ടിന് സമീപത്തുള്ള സമരപന്തലിൽ എം എൽ എമാരും പഞ്ചായത്ത് ജനപ്രതിനിധികളും എത്തി സമരക്കാരുടെ സന്തോഷത്തിൽ പങ്കെടുത്തു.
0 Comments