LATEST

6/recent/ticker-posts

ഫ്രഷ് കട്ട് സമരം : പുതിയ തലത്തിലേക്ക് എം.എൽ എ മാരായ പി.കെ. ഫിറോസും സി.കെ കാസിമും സമരത്തിന് നേതൃത്വം


കൂടത്തായി . കട്ടിപ്പറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാൻ്റിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചു.

 അഞ്ച് ദിവസം മുമ്പ് പെയ്ത കനത്ത മഴയിൽ കമ്പനിയിലെ അറവ് മാലിന്യങ്ങൾ ഇരുതുള്ളി പുഴയിയിലേക്ക് ഒഴുകിയിരുന്നു. കൊടുവള്ളി എം.എൽ എ പി.കെ ഫിറോസ് നേരിട്ടെത്തി സ്‌ഥിതികൾ വിലയിരുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം പൊലൂഷൻ കൺട്രോൾ ബോർഡ് കമ്പനിക്ക് സ്‌റ്റോപ്പ് മെമ്മോ കൊടുക്കുകയും ഇന്നലെ കമ്പനി കോടതിയെ സമീപിച്ച് സ്‌റ്റോപ്പ് മെമ്മോ റദ്ദ് ചെയ്യിപ്പിച്ചിരുന്നു . കമ്പനിക്ക് വേണ്ടി എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്ന കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ നിരുത്തരപരമായ സമീപനം കാരണമാണ് വീണ്ടും കമ്പനിക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയത് . 

ഇതിനെതിരെ MLA യുടെ നേതൃത്വത്തിൽ കമ്പനി അടച്ച് പൂട്ടുന്നത് വരെ അനിശ്ചിത കാല സമരം നടത്തുമെന്ന് പി.കെ ഫിറോസ് MLA  പറഞ്ഞു.ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാത്ത ഫ്രഷ് കട്ട് എന്ന കമ്പനി ഈ നാട്ടിൽ വേണ്ടായെന്നും ഉദ്യോഗതലത്തിൽ ഫ്രഷ് കട്ടിന് അനുകൂലമായി നിൽക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾ എടുക്കാൻ സമ്മർദ്ധം ചെലുത്തുമെന്നും MLA പറഞ്ഞു. 

ഫ്രഷ് അറവ് മാലിന്യ കമ്പനിയുടെ അടുത്ത് സമരസമിതിയുടെ അനിശ്ചിതകാല സമരം നടക്കുകയാണ്.
കമ്പനി പൂട്ടാതെ സമരത്തിൽ നിന്നും പിറകോട്ടില്ലെന്നും ഈ നാടിൻ്റെ കൂടെ മുന്നിൽ തന്നെയുണ്ടാവുമെന്ന് സി.കെ. കാസിം എം എൽ എ പറഞ്ഞു. ജനങ്ങളാൽ തിരെഞെടുത്ത ജനങ്ങൾക്ക് വേണ്ടിയുള്ള ജനപ്രതിനിധികളാണ് ഞങ്ങളെന്നും ദുരിതം അനുഭവിക്കുന്നവരുടെ കുടെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

 ഫ്രഷ്‌ കട്ട് കമ്പനി അടച്ച് പൂട്ടുന്നത് വരെ സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കാൾ അറിയിച്ചു

സമര പന്തലിൽ ഓമരശ്ശേരി , താമരശ്ശേരി, കോടഞ്ചേരി , പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ് എഫ് നേതാക്കൻമാർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു.

Post a Comment

0 Comments