LATEST

6/recent/ticker-posts

പിണറായി സർക്കാറിന്റെ ദുർ ഭരണം കാർഷിക മേഖലയെ തകർത്തു ഡിസിസി പ്രസിഡണ്ട് കെപ്രവീൺകുമാർ.


 കഴിഞ്ഞ 9 വർഷത്തെ പിണറായി വിജയന്റെ ഭരണം കേരളത്തിലെ സകല മേഖലയും തകർത്തു തരിപ്പണമാക്കി എന്നും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കുവാനായി ഗ്രാമപഞ്ചായത്തിന്റെ വികസനം നേട്ടങ്ങളെ പൊതുജനം അംഗീകരിച്ചതിൽ വിരളി പൂണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അസ്ത്ഥിരപ്പെടുത്തുവാനുള്ള എൽഡിഎഫിന്റെ ശ്രമങ്ങൾ അർഹിക്കുന്ന അവഞ്ഞയോടെ പൊതുജനം തള്ളിക്കളയുമെന്നും ഡിസിസി പ്രസിഡണ്ട് പറഞ്ഞു.

 കാർഷിക മേഖലയിലെ ജനങ്ങൾ മേഖല ഉപേക്ഷിക്കുകയാണെന്നും വന്യമൃഗ ശല്യം മൂലം ജനങ്ങൾക്ക് സ്വന്തം ഭവനത്തിൽ പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും വിലക്കയറ്റം കൊണ്ടും സ്വജനപക്ഷപാതം കൊണ്ടു ജനജീവിതം ദുസഹമാരിക്കുകയാണെന്നും ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ കോടഞ്ചേരിയിൽ നടന്ന യുഡിഎഫ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

 വിദ്യാഭ്യാസ മേഖല LDF സർക്കാർ തകർത്തതിൻ്റെ ഭാഗമായി കേരളത്തിലെ യുവജനങ്ങൾ നാടുവിട്ടു പാലായനം ചെയ്യുകയാണെന്നും അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് കേരളത്തിൽ ജീവികുവാനുള്ള സാഹചര്യം വഴിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും ഉള്ള 500ലധികം യുഡിഎഫ് പ്രവർത്തകർ റാലിയിൽ അണിനിരന്നു. 

                    
 ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.

 മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം മുഖ്യ പ്രഭാഷണം നടത്തി.

 കേരള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഷിനോയ് അടക്കാപാറ, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്‌ തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് കൺവീനർ ജയ്സൺ മേനാംകുഴി, ട്രഷറർ അബൂബക്കർ മൗലവി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വി ഡി ജോസഫ്, ജമീല അസീസ്, ജോസ് പൈക, ഫ്രാൻസിസ് ചാലിൽ, അന്നക്കുട്ടി ദേവസ്യ,റെജി തമ്പി, തമ്പി പറ കണ്ടത്തിൽ, ബിജു ഓത്തിക്കൽ, അബ്ദുൽ കഹാർ, ഫ്രാൻസിസ് മുണ്ടാട്ടിൽ,ബേബി കളപ്പുര,തമ്പി കണ്ടത്തിൽ, മുഹമ്മദ് ഹാജി, ലിസി ചാക്കോ,ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ,സി മുഹമ്മദ്, ജോളി ബാബു വാണിയെ പുരയ്ക്കൽ,സ്മിതാ രാജേഷ്, സിദ്ദിഖ് ക്കാഞ്ഞിരാടൻഎന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments