ഭരണ സമിതി സ്ഥാപനങ്ങളിൽ നിന്നും കോടഞ്ചേരി, താമരശ്ശേരി, ഓമശ്ശേരി പഞ്ചായത്തുകളിലെ വിവിധ വ്യക്തികളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനം നടപ്പിൽ വരുത്തുന്നതിന് നിയമപരമായി സെക്രട്ടറിക്ക് യാതൊരു ബാധ്യതയുമില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഭൂമി സർവ്വേയും പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും തീരുമാനങ്ങളുടെയും നിർദ്ദേശം ലഭിച്ചാൽ മാത്രമേ സെക്രട്ടറി എന്ന നിലയിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് അദ്ദേഹം അറിയിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് വിവിധ നേതാക്കൾ ഫ്രഷ് കട്ട് വിഷയത്തിൽ കടുത്ത നിലപാട് എടുക്കുമെന്ന് അറിയിച്ചിരുന്നു എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരം ലഭിച്ച ശേഷം വിവിധ ന്യായങ്ങൾ നിരത്തി തീരുമാനം ദിവസേന നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായത്.
പഞ്ചായത്ത് പ്രസിഡന്റ് കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി നേരിട്ട് പരിശോധന നടത്തുകയും ദുർഗന്ധം അനുഭവിക്കുന്ന വീടുകളിൽ വന്നു നേരിട്ട് ബോധ്യപ്പെട്ടതുമാണ്. പ്രസ്തുത റിപ്പോർട്ട് പ്രസിഡന്റിന് കൊടുക്കാതെ.ജില്ലാ കളക്ടർക്ക് കൈമാറി. ഇതിൽ സെക്രട്ടറിക്ക് ഇരട്ടത്താപ്പ് വ്യക്തമാണ്.
ഇതിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് സമരം കട്ടിപ്പാറ പഞ്ചായത്തിന് മുന്നിലേക്ക് ഈ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമര പരിപാടികൾ ഉൾപ്പെടുത്തി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സമരസമിതി ആലോചിക്കുകയാണ്.
ബിജു കണ്ണന്തറ,തമ്പി പറകണ്ടം , വി.കെ. ഇമ്പിച്ചി മോയി , കൂടത്തായ് വാർഡ് മെമ്പർ ടി.കെ. ജീലാനി, , ഷെരീഫ് പള്ളികണ്ടി, അജ്മൽ തുടങ്ങിയവർ ചേർന്നാണ് സെക്രട്ടറിക്ക് പരാതി നൽകിയത്.
0 Comments