*കാസർകോട്* : 16 വർഷത്തിനിടെ പത്തുതവണ മത്സരിച്ച കെ സുരേന്ദ്രൻ ഇത്തവണയും തോറ്റു. 2009ൽ ആദ്യമായി കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽനിന്നാണ് മത്സരം ആരംഭിക്കുന്നത്. അന്ന് 1,25,482 വോട്ട് ലഭിച്ച് മൂന്നാം സ്ഥാനത്തായി.
2014ലും കാസർകോട് ലോക്‌സഭ മണ്ഡലത്തിൽനിന്നു കെ. സുരേന്ദ്രൻ ജനവിധി തേടി. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പകളിലും ബി.ജെ.പിക്കു വേണ്ടി മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് മത്സരിച്ചത് സുരേന്ദ്രനായിരുന്നു
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ചു. 2024ൽ വയനാട് ലോക്‌സഭയിൽ മത്സരിച്ചു. ഇത്തവണയും പരാജയത്തിന്റെ രുചിയറിഞ്ഞു.
0 Comments