LATEST

6/recent/ticker-posts

കരുത്ത് കാട്ടി ബ്രസീൽ; ഹെയ്തിക്കെതിരേ മൂന്ന് ഗോൾ ജയം

വാഷിങ്ടൺ: ആവേശത്തേക്കാൾ ആശ്വാസം പകർന്ന ജയവുമായി ബ്രസീൽ. ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിനെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ തകർത്തത്. ഗോളുകൾ മൂന്നും ഒന്നാം പകുതിയിലാണ് പിറന്നത്

ഇരുപത്തിമൂന്നാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽ നിന്ന് ആദ്യ ഗോൾ നേടിയത് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയശേഷമായിരുന്നു ഭാഗ്യത്തിന്റെ അകമ്പടിയുള്ള ഈ ഗോൾ. മുപ്പത്തിയാറാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ഒരു ഒന്നാന്തരം ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്ത‌ി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോൾ വലയിലാക്കിയത്.

Post a Comment

0 Comments