LATEST

6/recent/ticker-posts

പുത്തൂർ ഗവ. യു.പി. സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസും


ഓമശ്ശേരി: പുത്തൂർ ഗവ. യു.പി. സ്കൂളിൽ വാർഷിക പി.ടി.എ ജനറൽ ബോഡി യോഗവും പഠന പിന്തുണാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് മൻസൂർ പാറങ്ങോട്ടിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി. ഷാഹിന സ്വാഗതം പറഞ്ഞു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി പി.കെ. ദീപ ടീച്ചർ അവതരിപ്പിച്ചു. പി.എം. ജസീറ ടീച്ചർ വാർഷിക വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പഠന പിന്തുണയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസിന് കുഞ്ഞോയി പുത്തൂർ നേതൃത്വം നൽകി.

വിദ്യാരംഗം സാഹിത്യ ക്ലബ്ബ് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച സാഹിത്യ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. സി.പി. സലീം പുത്തൂർ, കെ.പി. സൈനുദ്ദീൻ മാസ്റ്റർ, അധ്യാപകരായ ഫാസിൽ റഹ്മാൻ, കെ. സബീന, കെ.കെ. ഖമറുദ്ധീൻ, സൽബീന, കെ.സി. ഷാദുലി, ഷൈനി, ആയിഷ തുടങ്ങിയവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് സി.കെ. ഹഫ്സ ടീച്ചർ നന്ദി പറഞ്ഞു.

2026-27 അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എം.പി.ടി.എ, എസ്.എം.സി ഭാരവാഹികളെ ജനറൽ ബോഡിയിൽ വെച്ച്‌ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ടായി യൂനുസ് അമ്പലക്കണ്ടിയെയും വൈസ് പ്രസിഡണ്ടായി സി.പി. സലീം പുത്തൂരിനെയും, എം.പി.ടി.എ പ്രസിഡണ്ടായി കെ.ഷെറീജയെയും വൈസ് പ്രസിഡണ്ടായി യു.പി.റസീനയെയും, എസ്.എം.സി ചെയർമാനായി കെ.പി. സൈനുദ്ദീൻ മാസ്റ്ററെയുമാണ്‌ തെരഞ്ഞെടുത്തത്‌.

Post a Comment

0 Comments